പാലക്കാട്: മന്ത്രവാദത്തിന്റെ മറവില്‍ പീഡനം നടത്തിയ പ്രതി പിടിയില്‍. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശിനിയായ യുവതിയെയാണ് പീഡനത്തിനിരയാക്കിയത്. ദോഷം മാറ്റാനായി പൂജ ചെയ്യാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ സമീപിച്ചത്. ശേഷം ഒരു വസ്തു മണപ്പിച്ചു അര്‍ദ്ധ മയക്കത്തില്‍ എത്തിയ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
മന്ത്രവാദത്തിന്റെ മറവില്‍ പീഡനം; പ്രതി പിടിയില്‍

