കണ്ണൂർ∙ വന്ദേഭാരത് എക്സ്പ്രസ് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കണ്ണൂരിലെത്തിയെന്ന് ട്രെയിനിന്റെ ലോക്കോ പൈലറ്റ് കുര്യാക്കോസ്. ഷൊർണൂർ മുതൽ കണ്ണൂർ വരെ 110 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചത്. ചെന്നൈയിൽ വച്ചായിരുന്നു വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാനുള്ള പരിശീലനം കിട്ടിയത്. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് കണ്ണൂരിൽ എത്തിയത്.
ഇനിയും ഇതുപോലെ താമസം ഇല്ലാതെ വേഗത്തിൽത്തന്നെ തിരിച്ചെത്താൻ കഴിയുമെന്നാണ് കരുതുന്നത്. ഇപ്പോൾ എല്ലാ വണ്ടികളും 110 കിലോമീറ്ററിൽത്തന്നെയാണ് പോകുന്നത്. അതേപോലെ പോകാൻ കഴിയും.
ഭാവിയിലേക്ക് 120, 130ലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 150 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനിന്റെ പരമാവധി വേഗം. പരീക്ഷണാടിസ്ഥാനത്തിൽ ഓടിയതുകൊണ്ട് 110നു മുകളിൽ വേഗത ഉയർത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.