Kerala News

വന്ദേഭാരത് : ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകൾ പ്രഖ്യപിച്ചു

വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകൾ പ്രഖ്യാപിച്ചു. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്താൽ ഫ്ലാറ്റ് നിരക്കുകളാണ്. 48 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്താൽ എസി ഫസ്റ്റ്/എക്സിക്യൂട്ടിവ് ക്ലാസിൻ്റെ ക്യാൻസലേഷൻ നിരക്കായി 240 രൂപ നൽകണം. എസി 2 ടയർ/ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ക്യാൻസലേഷൻ നിരക്ക് 200 രൂപ. എസി 3 ടയർ/ചെയർകാർ, എസി-3 എക്കോണമി- 180 രൂപ. സ്ലീപ്പർ, സെക്കൻഡ് ക്ലാസ്- 120 രൂപ. ട്രെയിൻ പുറപ്പെടുന്നതിന് 12 മണിക്കൂറിനു മുൻപും […]

Kerala News

വന്ദേ ഭാരതിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് . തിരുവല്ല, തിരൂർ സ്റ്റേഷനുകളിൽ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാൽ റെയിൽവെക്ക് വരുമാനം കൂടാൻ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കൂടാതെ, കേരളത്തിൻ്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. നേരത്തെ, വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി […]

Kerala

കുതിപ്പില്ലാതെ വന്ദേഭാരത്: സ്റ്റോപ്പുകളിൽ എത്താൻ 20 മിനിറ്റ് വൈകി

തിരുവനന്തപുരം: പ്രഖ്യാപിച്ച സമയങ്ങളില്‍ റെയിൽവേ സ്റ്റേഷനുകളിൽ കുതിച്ചെത്താനാകാതെ വന്ദേഭാരത് എക്സ്പ്രസ്. കോട്ടയത്തിനും കണ്ണൂരിനും ഇടയ്ക്കുളള സ്റ്റോപ്പുകളിലാണ് നിശ്ചിത സമയത്തില്‍ നിന്ന് 20 മിനിറ്റ് വരെ ട്രെയിന്‍ വൈകുന്നത്. എന്നാൽ വിവിധയിടങ്ങളില്‍ ട്രാക്ക് നവീകരണ ജോലികള്‍ നടക്കുന്നതിനാലുളള വേഗനിയന്ത്രണമാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് 6.07ന് കൊല്ലത്തെത്തണം. തിങ്കളാഴ്ച മൂന്ന് മിനിറ്റ് വൈകി 6.10നാണ് ട്രെയിനെത്തിയത്. മൂന്നു മിനിറ്റ് വൈകിയാണ് കോട്ടയത്തെത്തിയതും. 8.17ന് എറണാകുളത്ത് എത്തേണ്ട വന്ദേഭാരത് 12 മിനിറ്റ് വൈകി 8.29 […]

Kerala

പുലർച്ചെ പെയ്‌ത മഴ: വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച

  • 26th April 2023
  • 0 Comments

കണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം തമ്പാനൂരിൽ നിന്നും ഫ്ളാഗ് ഓഫ് ചെയ്‌ത വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിലെ എ.സി ഗ്രില്ലിലാണ് ചോർച്ച കണ്ടെത്തിയത്. ബുധനാഴ്‌ച 2.30ന് കാസർകോട് നിന്നും സർവീസ് ആരംഭിക്കേണ്ട ട്രെയിനാണിത്. പുലർച്ചെ പെയ്‌ത മഴയിൽ വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ രണ്ടു കോച്ചുകൾ പൂർണമായും ചോർന്നൊലിക്കുകയായിരുന്നു. എക്സ്പ്രസിന്റെ പിറകിലെയും മധ്യഭാഗത്തെയും ഓരോ കോച്ചിലാണ് ചോർച്ച കണ്ടെത്തിയത്. ഇതേത്തുടർന്ന് കണ്ണൂരിൽ തന്നെ നിർത്തിയിട്ട ട്രെയിൻ്റെ അറ്റകുറ്റപണി നടത്തി പ്രശ്നം പരിഹരിച്ചു. […]

Kerala

വന്ദേഭാരതിൽ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റ‍ര്‍ ഒട്ടിച്ചവരെ തിരിച്ചറിഞ്ഞു

  • 26th April 2023
  • 0 Comments

പാലക്കാട്: വന്ദേഭാരത് എക്സ്പ്രസിൽ വി.കെ.ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ചവരെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. അട്ടപ്പാടി പുതൂർ പഞ്ചായത്തംഗം സെന്തിൽ കുമാർ ഉൾപ്പെടെ പോസ്റ്റർ പതിപ്പിച്ച ആറുപേരും കോൺഗ്രസ് പ്രവർത്തകരാണ്. പോസ്റ്റർ പതിപ്പിച്ചത് മനപൂർവമല്ലെന്നും ആവേശത്തിന്റെ പുറത്ത് കൈയിലുണ്ടായ പോസ്റ്റർ ഗ്ലാസിൽ ചേർത്ത് പിടിക്കുകയായിരുന്നുവെന്നും സെന്തിൽ പറഞ്ഞു. പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ ഷൊർണൂർ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. പോസ്റ്റർ ഒട്ടിച്ചവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഷൊർണൂർ ആര്‍പിഎഫിന് നൽകിയ പരാതിയിലാണ് കേസെടുത്തത്. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി […]

Kerala

ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തു?; പ്രതികരണവുമായി കെ. ടി ജലീൽ

  • 23rd April 2023
  • 0 Comments

വന്ദേഭാരത് എക്സ്പ്രസിന് മലപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതികരണവുമായി മുൻ മന്ത്രിയും എംഎൽഎയുമായ ഡോ. കെ. ടി ജലീൽ. കേരളത്തിൽ ഏറ്റവും അധികം ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് വന്ദേഭാരതും രാജധാനിയും അടക്കം 13 ട്രെയിനുകൾക്ക് സ്റ്റോപ്പില്ല എന്നാണ് കെടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിച്ചത്. മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: വന്ദേഭാരതിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പില്ല!!! മലപ്പുറത്തുകാരെന്താ കടലാസിൻ്റെ ആളുകളോ?വന്ദേഭാരത്, രാജധാനി ഉൾപ്പടെ 13 ട്രൈനുകൾക്ക് മലപ്പുറം ജില്ലയിൽ […]

Kerala

കേരള വന്ദേഭാരത് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

  • 23rd April 2023
  • 0 Comments

തിരുവനന്തപുരം: കേരളത്തിന് പുതുതായി അനുവദിച്ച തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്‍റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇന്ന് രാവിലെ 8 മണിക്കാണ് ബുക്കിങ് ആരംഭിച്ചത്. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് (IRCTC) എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കാസർകോട് നിന്നുള്ള റഗുലർ സർവീസ് (TVC Vandebharat 20633) 26നും തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് (KGQ Vandebharat 20634) 28നുമാണ് ആരംഭിക്കുന്നത്. തിരുവനന്തപുരം കാസർകോട് (Thiruvananthapuram- Kasaragod) യാത്രയ്ക്ക് ചെയർകാറിൽ 1,590 രൂപയും […]

Kerala

വന്ദേഭാരതിനുള്ള ടൈംടേബിൾ റെഡി; ഷൊർണൂരിൽ സ്റ്റോപ്, വ്യാഴാഴ്ച സർവീസില്ല

  • 22nd April 2023
  • 0 Comments

പത്തനംതിട്ട∙ വന്ദേഭാരത് ടൈംടേബിൾ തയാറായി. തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. അതേസമയം ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ∙തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634) തിരുവനന്തപുരം– 5.20 കൊല്ലം–6.07 / 6.09 കോട്ടയം–7.25 / 7.27 എറണാകുളം ടൗൺ–8.17 / 8.20 […]

Kerala

വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം ഘട്ട ട്രയല്‍ റണ്‍ ആരംഭിച്ചു

  • 19th April 2023
  • 0 Comments

തിരുവനന്തപുരം: കേരളത്തിന് പുതുതായി അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം ഘട്ട ട്രയല്‍ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാസര്‍കോട് വരെയാണ് രണ്ടാം ഘട്ട ട്രയല്‍ റണ്‍ നടത്തുന്നത്. ട്രെയിന്‍ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാതലത്തിലാണ് കാസര്‍കോട് വരെയുളള് രണ്ടാം ഘട്ട ട്രയല്‍ റണ്‍. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 5.20ന് പുറപ്പെട്ട ട്രെയിന്‍ കാസര്‍ഗോഡ് നിന്ന് ഇന്ന് ഉച്ചയോടെ തിരിച്ച് രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. കണ്ണൂര്‍ വരെ ഏഴുമണിക്കൂറിനുള്ളില്‍ ട്രെയിന്‍ […]

Kerala News

വന്ദേ ഭാരത് രണ്ടു മിനിറ്റ് വൈകി; റെയിൽവേ ഉദ്യോഗസ്ഥന് സസ്പെൻഷൻ

  • 18th April 2023
  • 0 Comments

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ് രണ്ടു മിനിറ്റ് വൈകിയതിനെ തുടർന്ന് റെയിൽവേയിലെ ഉദ്യോഗസ്ഥന് സസ്പെൻഷൻ. കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാല്‍ ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് എക്സ്പ്രസ് രണ്ട് മിനിറ്റ് വൈകിയിരുന്നു. ഇതോടെയാണ് റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്. പിറവം സ്റ്റേഷനിൽ വേണാട് എക്‌സ്പ്രസ് വന്നതും വന്ദേഭാരതിന്റെ ട്രയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ വേണാട് എക്‌സ്പ്രസിന് കടന്നുപോകാന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വന്ദേ ഭാരത് വൈകിയത്.

error: Protected Content !!