Kerala News

നമ്പർ 18 പോക്സോ കേസ്; റോയ് വയലാട്ടിനും അഞ്ജലിക്കുമെതിരെ അടുത്തയാഴ്ച കുറ്റപത്രം നൽകും

നമ്പർ 18 പോക്സോ കേസിൽ റോയ് വയലാട്ടിനും അഞ്ജലി റിമാദേവിനുമെതിരെയുള്ള കുറ്റ പത്രം അടുത്ത ആഴ്ച സമർപ്പിക്കും. കേസിലെ മുഖ്യ സൂത്രധാര അഞ്ജലിയാണെന്നും കടം വാങ്ങിയ പണം തിരികെ നൽകാതിരിക്കാൻ നടത്തിയ ഗൂഡാലോചനയാണ് കൊച്ചി ട്രാപ്പെന്നുമാണ് കണ്ടെത്തൽ. പരാതിക്കാരിയിൽ നിന്ന് 13 ലക്ഷം രൂപ വാങ്ങിയ അഞ്ജലി അമ്മയെയും മകളെയും കൊച്ചിയിലെത്തിച്ച് ബ്ലാക്ക് മെയിലിങ് നടത്താനാണ് ഉദേശിച്ചത്.
ഇതിനായി അഞ്ജലിയും റോയ് വയലാട്ടും സൈജു തങ്കച്ചനും ഗൂഢാലോചന നടത്തി. അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്.

വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലായിരുന്നു റോയ് അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. മകളെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചുവെന്നാണ് കേസ് .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!