Trending

അറിയിപ്പുകൾ

റേഷന്‍ കാര്‍ഡ് വിതരണം തിങ്കളാഴ്ച

പുതിയ റേഷന്‍ കാര്‍ഡിനും പുറംചട്ട മാറ്റി ലഭിക്കുന്നതിനും തിങ്കളാഴ്ച (ഏപ്രില്‍ 19) വടകര സപ്ലൈ ഓഫീസില്‍ വരാനറിയിപ്പ് ലഭിച്ചവര്‍ കോവിഡ് ജാഗ്രത കണക്കിലെടുത്ത് പഞ്ചായത്ത് അടിസ്ഥാനത്തില്‍ താഴെ പറയുന്ന സമയ ക്രമം അനുസരിച്ച് സപ്ലൈ ഓഫീസില്‍ ഹാജരാവണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. കാര്‍ഡിനായി ഉടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളോ നിര്‍ബന്ധമായി വരണം.
സമയം, പഞ്ചായത്ത് ക്രമത്തില്‍
രാവിലെ 9.30 – നാദാപുരം, എടച്ചേരി, പുറമേരി, തൂണേരി, കുന്നുമ്മല്‍, ചെക്യാട്
രാവിലെ 11.30 :- കുറ്റ്യാടി, കാവിലുംപാറ, മരുതോങ്കര, വളയം, നരിപ്പറ്റ, വേളം, വാണിമേല്‍, കായക്കൊടി
ഉച്ചയ്ക്ക് 2.30 :-മണിയൂര്‍, ആയഞ്ചേരി, വില്ലാപ്പള്ളി, തിരുവള്ളൂര്‍, ഏറാമല, ഒഞ്ചിയം, അഴിയൂര്‍
വൈകിട്ട് 4 മണി :- വടകര മുനിസിപ്പാലിറ്റി, ചോറോട് പഞ്ചായത്ത്.

സൗജന്യ തൊഴില്‍ പരിശീലനം

കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ദയാല്‍ ഉപാദ്യായ് ഗ്രാമീണ്‍ കൗശല്യ യോജനയുടെ വെബ് ഡെവലപ്പര്‍, യു.ഐ ഡെവലപ്പര്‍ കോഴ്സുകളിലേക്ക് ഗ്രാമീണ മേഖലയിലുള്ള യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി.സി.എ, ബി.എസ്.സി, ബി.ടെക്. കാലാവധി അഞ്ച് മാസം, പ്രായ പരിധി 18നും 35നും ഇടയ്ക്ക്. കോഴ്സ് സൗജന്യം. ഫോണ്‍ 8089248767, 9446492823.

വാസ്തുശാസ്ത്ര കോഴ്‌സിലേക്ക് അപേക്ഷിക്കാം

സാംസ്‌കാരിക വകുപ്പിനുകീഴില്‍ ആറന്‍മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തില്‍ ആരംഭിക്കുന്ന വാസ്തുശാസ്ത്ര ഹ്രസ്വകാല(നാല് മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ.സിവില്‍ ഡ്രാഫ്റ്റ്മാന്‍, കെ.ജി.സി.ഇ. സിവില്‍ എന്‍ജിനീയറിങ്, ഐ.ടി.ഐ. ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍ഷിപ്പ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി മേയ് 31.

വോട്ടെണ്ണല്‍:
പരിശീലനം നല്‍കി

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടപടികള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഐടി ജീവനക്കാര്‍ക്കും പരിശീലനം നല്‍കി. ഫലസൂചനകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമിഷന്റെ എന്‍കോര്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യല്‍, സര്‍വീസ് വോട്ടര്‍മാരുടെ തപാല്‍ വോട്ടെണ്ണല്‍ എന്നിവയിലാണ് പരിശീലനം നല്‍കിയത്. ഉപവരണാധികാരികള്‍, അവരുടെ കീഴിലെ ജീവനക്കാര്‍, ഐടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ മേഴ്‌സി സെബാസ്റ്റ്യന്‍ ക്ലാസെടുത്തു. ഐടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ മിഥുന്‍കൃഷ്ണ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!