കുന്ദമംഗലം പോലീസും എക്സൈസും വിവിധ റെയ്ഡുകളില് വാറ്റുചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
കോഴിക്കോട് വെള്ളലശ്ശേരിയില്‍ നിന്നും വിരുപ്പിലേക്കു പോകുന്ന റോഡില്‍ മലയില്‍ തൊടികയില്‍ റോഡിന്റെ കിഴക്കു ഭാഗം കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്നുമാണ് ് 68 ലിറ്റര്‍ വാഷ് കുന്ദമംഗലം എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഒഫീസര്‍ പ്രിയരഞ്ജന് ദാസും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. സിവില്‍ എക്സൈസ് ഓഫീസര്‍ അഖില്‍.വി, സുജീഷ് .കെ ,എക്സൈസ് ഡ്രൈവര്‍ കെ.ജെ.എഡിസണ് എന്നിവരും പാര്‍ട്ടിയിലുണ്ടായിരുന്നു.
ചാത്തമംഗലം വെള്ളലശ്ശേരി ഭാഗത്ത് നിന്ന് സുരേന്ദ്രന്റെ വീട്ടില്‍ നിന്നാണ് കുന്ദമംഗലം പോലീസ് വാറ്റുചാരായവും വാഷും വാറ്റുപ്രകരണങ്ങളും കണ്ടെത്തിയത്.സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.പോലീസ് കേസ്സെടുത്തു.
കുന്ദമംഗലം എക്സൈസ് സ്ക്വാഡ് ചൂലൂര്‍ സങ്കേതം ഭാഗത്ത് റോഡ് സൈഡില്‍ കുഴിച്ചിട്ട നിലയിലുള്ള വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.

