Kerala

ലൈറ്റിനിങ്‌ ക്ലബ് കൊടുവള്ളി മുനിസിപ്പൽ കൗൺസിലർമാരെ ഇഫ്താർ വിരുന്നൊരുക്കി ആദരിച്ചു

ലൈറ്റിനിങ് ആർട്സ് & സ്പോർട്സ്‌ ക്ലബ് കൊടുവള്ളി മുനിസിപ്പാലിറ്റിയിലേക്ക്‌ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെയും കൗൺസിലർമാരെയും ആദരിച്ചു.

ഇഫ്താർ വിരുന്നൊരുക്കി സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘടാനം ക്ലബ് മുഖ്യ രക്ഷാധികാരി കൂടി ആയ പി ടി എ റഹീം എം എൽ എ നിർവഹിച്ചു. സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്സൺ സഫീന ഷമീർ , ഡെപ്യൂട്ടി ചെയർപേഴ്സൺ KKA ഖാദർ എന്നിവർ സംസാരിച്ചു .

ലൈറ്റിനിങ് ക്ലബ് മെമ്പർമാർ പങ്കെടുത്ത ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഫൈസൽ മാക്സ് അധ്യക്ഷത വഹിച്ചു. കൗണ്സിലർമാരായ നാസർ വനിത, മുജീബ് പട്ടിണിക്കര,ഹസീന മേപ്പാല ,ആയിഷ ശഹനിദ എന്നിവർ പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി CK ജലീൽ സ്വാഗതം പറഞ്ഞ സ്വീകരണ ചടങ്ങിൽ ക്ലബ് ഭാരവാഹികളായ M.മുബാറക്‌, ലൈസ് MPC, kv നൗഷാദ് ,റഹീസ്‌ കാരാട്ട് ,OP സലീം എന്നിവർ സംബന്ധിച്ചു .ചടങ്ങിന് ക്ലബ് ട്രഷറർ നജു തങ്ങൾസ് നന്ദി പറഞ്ഞു .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!