Kerala kerala

സമരം കടുപ്പിച്ച് ആശമാര്‍; ഈ മാസം 20 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരത്തിലേക്ക്

തിരുവനന്തപുരം: ആശമാരുടെ സമരം അടുത്തഘട്ടം പ്രഖ്യാപിച്ചു. ഈ മാസം 20ാം തീയതി മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ മൂന്ന് നേതാക്കള്‍ നിരാഹാര സമരമിരിക്കും. ആശ ഹെല്‍ത്ത് വര്‍ക്കേസ് അസോസിയേഷന്‍ നേതാവ് വി.കെ സദാനന്ദനാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്.

ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് ഉത്തരവിറക്കിയതിന് പിന്നെലെയാണ് ആശമാരുടെ രണ്ടാംഘട്ട സമര പ്രഖ്യാപനം. ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ സമരം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു. ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചിട്ട് ഇന്ന് 36 ദിവസം പിന്നിട്ടിരുന്നു. സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ ഇന്ന് സെക്രട്ടേറിയേറ്റ് ഉപരോധം നടത്തുകയും ചെയ്തിരുന്നു. വിവിധയിടങ്ങളില്‍ നിന്നായി എത്തിയ നൂറ് കണക്കിന് ആശമാരാണ് സെക്രട്ടേറിയേറ്റ് ഉപരോധിക്കുന്നത്.

സര്‍ക്കാര്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ബഹിഷ്‌കരിച്ചാണ് ആശമാര്‍ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ പങ്കെടുത്തത്. രാവിലെ 10 മണിയോടെ വിവിധ ജില്ലകളില്‍ നിന്നെത്തിയ ആശമാര്‍ പ്രതിഷേധവുമായി സമര ഗേറ്റിലേയ്ക്ക് നീങ്ങി. തുടര്‍ന്ന് റോഡിലിരുന്നും കിടന്നും പ്രതിഷേധം തീര്‍ത്തായിരുന്നു നിയമ ലംഘന സമരം.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ.കെ രമ എംഎല്‍എ, പൊമ്പിളെ ഒരുമ നേതാവ് ഗോമതി തുടങ്ങിയവര്‍ ഉപരോധത്തില്‍ ഐക്യദാര്‍ഢ്യവുമായി എത്തി. സെക്രട്ടേറിയേറ്റ് പരിസരം പുലര്‍ച്ചെ തന്നെ പൊലീസ് ബാരിക്കേഡുകളാല്‍ അടച്ചു പൂട്ടിയിരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!