ആംബുലൻസ് വർക്കേഴ്‌സ് യൂണിയൻ എസ് ടി യു കോഴിക്കോട് മേഖല നടത്തിയ ബിൽ എസ്ട്രെയിനിങ് ക്ലാസ്സും ആംബുലൻസ് ഡ്രൈവർമാർക്കുള്ള ആദരവും സ്വകാര്യ ആശുപത്രിയിൽ വെച്ചു നടന്നു. സഹീർ പള്ളിത്താഴം സ്വാഗതം പറഞ്ഞു. കോഴിക്കോട് മേഖലാ പ്രസിഡന്റ് യു എഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ പരിപാടി ഉൽഘാടനം നിർവഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ മുഖ്യത്ഥിയായി. ആംബുലൻസ് ഡ്രൈവർമാർക്കുള്ള ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ല യുടെ യൂണിഫോം വിതരണവും നടത്തി. മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി .എൻ.കെ.സി ബഷീർ എസ് ടി യു ജില്ലാ പ്രസിഡന്റ്. ഇബ്രാഹിം, കെഎംസിസി കോഴിക്കോട് ജില്ലാ ഭാരവാഹികൾ . ആംബുലൻസ് വർക്കേഴ്‌സ് യൂണിയൻ കോഴിക്കോട് മേഖലാ നേതാക്കളായ ബഷീർ മാങ്ങാപൊയിൽ. നൗഷാദ് കൊഴങ്ങോറൻ. ജലീൽ പൂനത്ത്. സക്കറിയ പയ്യോളി. ശിഹാബ് അമാന. ഹബീബ് പുല്ലാളൂർ തുടങ്ങിയവർ സംസാരിച്ചു. റിയാസ് നന്ദിയും പറഞ്ഞു.