തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സൈബര്‍ ആക്രമണം.എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ മേയര്‍ക്കെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണം നടക്കുന്നത്.മേയർ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് പ്രധാനമായും ആക്രമണം. അനുപമയ്ക്ക് നേരെ സൈബർ ആക്രമണം നടത്തിയ സഖാക്കൾ ആര്യയെ ആഘോഷിക്കുന്നുവെന്ന തരത്തിലുള്ള കമന്റുകളാണ് ചിലത്വലത്-കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നാണ് ആര്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടാവുന്നത്.
”എല്ലാം പെർഫക്ട് ഓക്കെ. ബട്ട്, ആ അനുപമയ്ക്കെതിരെ അസഭ്യവർഷം നടത്തിയ സഖാക്കന്മാർ ഇവിടെ കമോൺ. തൊട്രാ പാക്കലാം😏 ”- എന്ന പോസ്റ്റുമായി ആദ്യം എത്തിയത് കോൺഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണയാണ്.