News Sports

അരങ്ങേറ്റ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച്; റെക്കോഡ് സ്വന്തമാക്കി രവി ബിഷ്‌ണോയ്

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ട്വന്റി 20-യില്‍ നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ദേശീയ ടീമിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാകാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് രവി ബിഷ്‌ണോയ്. 4.25 എക്കോണമി റേറ്റിലായിരുന്നു ബിഷ്‌ണോയിയുടെ ബൗളിങ്.

ഇന്ത്യയ്ക്കായി ട്വന്റി 20 അരങ്ങേറ്റത്തില്‍ തന്നെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുന്ന എട്ടാമത്തെ താരമെന്ന റെക്കോഡ് നേട്ടവും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിനൊപ്പം ബിഷ്‌ണോയ് സ്വന്തം പേരിലാക്കി.
ദിനേഷ് കാര്‍ത്തിക്ക്, എസ്. ബദ്രിനാഥ്, പ്രഗ്യാന്‍ ഓജ, അക്‌സര്‍ പട്ടേല്‍, ബരിന്ദര്‍ സ്രാന്‍, നവ്ദീപ് സെയ്‌നി, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് രവി ബിഷ്‌ണോയ്ക്ക് മുമ്പ് ഇന്ത്യയ്ക്കായി ട്വന്റി 20 അരങ്ങേറ്റത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയവര്‍.
ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലാണ് ലെഗ് സ്പിന്നര്‍ തന്നെയായ രവി ബിഷ്‌ണോയ് അരങ്ങേറ്റ മത്സരത്തില്‍ ക്യാപ്പ് സമ്മാനിച്ചത്.

മത്സരത്തില്‍ ബിഷ്‌ണോയ് വീഴ്ത്തിയ രണ്ട് വിക്കറ്റും 11-ാം ഓവറിലായിരുന്നു. റോസ്റ്റണ്‍ ചേസ്, റോവ്മാന്‍ പവല്‍ എന്നിവരെയാണ് താരം പുറത്താക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!