ഭിന്നശേഷിക്കാരനായ സ്‌കൂട്ടര്‍ യാത്രികന്‍ വാനിനടിയില്‍പെട്ട് മരിച്ചു. തൃക്കൊടിത്താനം മുക്കാട്ടുപടി മേച്ചേരി കിഴക്കേതില്‍ യോഹന്നാന്‍ (ലാലിച്ചന്‍ -56) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരക്ക് ചങ്ങനാശ്ശേരി-വാഴൂര്‍ റോഡില്‍ അണിയറപ്പടിക്ക് സമീപമായിരുന്നു അപകടം.
കറുകച്ചാലില്‍നിന്ന് വാഴൂര്‍ ഭാഗത്തേക്ക് പോയ യോഹന്നാന്‍ സഞ്ചരിച്ച മുച്ചക്ര സ്‌കൂട്ടറും എതിരെ വന്ന വാനും കൂട്ടിയിടിക്കാതെ ഇരുവരും വെട്ടിച്ചുമാറ്റുമ്പോള്‍, സ്‌കൂട്ടര്‍ മറിയുകയും യോഹന്നാന്‍ വാനിന് അടിയിലേക്ക് വീഴുകയുമായിരുന്നു.
വാനിന്റെ പിന്‍ചക്രങ്ങള്‍ യോഹന്നാന്റെ തലയിലൂടെ കയറി. ഗുരുതര പരിക്കേറ്റ യോഹന്നാനെ നാട്ടുകാര്‍ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കറുകച്ചാല്‍ പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.