കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആനപ്പാറ, ഓവുങ്ങര, ചേലൂര്‍ സുബ്രമണ്യ ക്ഷേത്രം-ചെത്തുകടവ്., പൈങ്ങോട്ടുപുറം, ചേരിഞ്ചാല്‍; ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നെച്ചൂളി – ഒതയമംഗലം, ഈസ്റ്റ് മലയമ്മ, കൂഴക്കോട്, വെള്ളന്നൂര്‍ റേഷന്‍ ഷാപ്പിന് സമീപം, വേങ്ങേരിമഠം, കുറുങ്ങാട്ട്ക്കടവ് പാലം, കാഞ്ഞിരത്തിങ്ങല്‍ അങ്ങാടി, പാലച്ചോട്ടില്‍, പാലക്കാടി, മലയമ്മ എ.യു.പി സ്കൂള്‍, കോട്ടോല്‍ത്താഴം ജംഗ്ഷന്‍, കുറ്റിക്കുളം, മേലെ മുന്നൂര്‍; ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കമ്പിളിപറമ്പ്, ഒളവണ്ണ ബസാര്‍, പാല, പാലാഴി അത്താണി, നടക്കാവ്, കോന്തനാരി; മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പാറമ്മല്‍, ആയംകുളം, മാവൂര്‍ ജി.എം.യു.പി സ്കൂള്‍ ജംഗ്ഷന്‍, കുതിരാടം പള്ളിക്ക് അടുത്ത്, സൗത്ത് അരയങ്കോട്, നൊച്ചിക്കാട്ടുകടവ്, കച്ചേരിക്കുന്ന് ഡയമണ്ട് ജംഗ്ഷന്‍, വളയന്നൂര്‍ ; പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞൊടി, ഖാദി ബോര്‍ഡ് ബസ് സ്റ്റോപ്പിനു സമീപം, മുണ്ടക്കല്‍ പാറ, അമ്പലമുക്ക്, പള്ളിക്കടവ് പള്ളി ; പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ കണ്ണന്‍ചിന്നം പാലം, കുറുങ്ങാടത്ത് പാലം, വള്ളിക്കുന്ന് ജുമാ മസ്ജിദിനടുത്ത്, കുഴിപള്ളി ക്ഷേത്രം ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ കെ.എസ്.ഇ.ബിയുമായി എഗ്രിമെന്‍റ് വെക്കുന്ന മുറയ്ക്ക് ലൈറ്റുകള്‍ സ്ഥാപിക്കുന്നതാണെന്നും എ.എല്‍.എ പറഞ്ഞു.
മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി; പി.ടി.എ റഹീം എം.എല്‍.എ

