കൊച്ചി: കൊച്ചിയില്‍ നാലായിരം കോടിയുടെ മൂന്ന് പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷനല്‍ ഷിപ്പ് റിപയര്‍ ഫെസിലിറ്റി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. മുഖ്യമന്ത്രി, ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിന് നേരിട്ട് എത്തിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.കേരളത്തില്‍ നിന്ന് രാജ്യത്തിനാകെ സമര്‍പ്പിക്കുന്ന പദ്ധതികള്‍ അഭിമാനകരമാണ്. ‘മേക് ഇന്‍ ഇന്ത്യ’യിലെ അഭിവാജ്യ ഘടകം ആയി ‘മേഡ് ഇന്‍ കേരള’ മാറുന്നു. ചന്ദ്രയാന്‍ പദ്ധതിയില്‍ അടക്കം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പങ്കാളികള്‍ ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ – തൃപ്രയാര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി.