Kerala News

കണ്ണൂരിൽ മഴുവുമായി എത്തി യുവാവ് അക്രമാന്തരീക്ഷം സൃഷ്ടിച്ച് സൂപ്പര്‍മാര്‍ക്കറ്റ് അടിച്ചുതകര്‍ത്തു രണ്ട് ചോക്ലേറ്റെടുത്ത് ഇറങ്ങി

കണ്ണൂര്‍ പെരിങ്ങത്തൂര്‍ ടൗണില്‍ മഴുവുമായെത്തി യുവാവ് സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും കൗണ്ടറുകളിലെ ചില്ലുകളും അടിച്ചു തകര്‍ത്തു. ഗുരുജിമുക്ക് സ്വദേശി ജമാലാണ് കഴിഞ്ഞ ദിവസം രാത്രി അക്രമം ഉണ്ടാക്കിയത് .ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം. മഴുവുമായെത്തിയ ജമാല്‍ ടൗണിലെ സഫാരി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കയറി. സൂപ്പര്‍മാര്‍ക്കറ്റിന്റെ പുറത്തുള്ള ചില്ലുകള്‍ അടിച്ചു തകര്‍ക്കാന്‍ തുടങ്ങി. ഷെല്‍ഫിലുണ്ടായിരുന്ന സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തു. ഫ്രിഡ്ജിന്റെ ചില്ലുകളും തകര്‍ത്ത ശേഷം ഇതിലുണ്ടായിരുന്ന രണ്ട് ചോക്ലേറ്റുകളെടുത്ത് പുറത്തിറങ്ങി. ഇയാളുടെ പരാക്രമം കണ്ട് നാട്ടുകാര്‍ കടയ്ക്ക് മുന്നിലെത്തിയെങ്കിലും ഇവരെ ആയുധം വീശി ഭീഷണിപ്പെടുത്തി. പിടിച്ചു മാറ്റാന്‍ ശ്രമിച്ച ചിലര്‍ക്ക് മഴു വീശുന്നതിനിടെ നിസാര പോറലേറ്റു. സൂപ്പര്‍മാര്‍ക്കറ്റിലെ അക്രമം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ജമാലിന്റെ ഓട്ടോറിക്ഷ കത്തിനശിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. പെരിങ്ങത്തൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. ഇതിനുപിന്നാലെ യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു.

സംഭവ സമയത്ത് യുവാവ് ലഹരി ഉപയോഗിച്ചിരുന്നെന്നും ഇയാള്‍ ലഹരിക്കടിമയാണെന്ന് സംശയമുണ്ടെന്നും പൊലീസ് പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!