കൂടത്തായി കൊലപാതക പരമ്പരയില്‍ സിലിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യയാണ് സലി. സിലി രണ്ടാം ശ്രമത്തിലാണ് ജോളി കൊന്നതെന്നും ഷാജുവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നതിന് തെളിവില്ലെന്നും കുറ്റപത്രത്തിലുണ്ട്. 1200 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളുണ്ട്.നേരത്തെ ജോളി സിലിയെ കൊല്ലാന്‍ ശ്രമിച്ചതില്‍ ഡോക്ടറുടെ കുറിപ്പില്‍ ശരീരത്തില്‍ വിഷാംശം കണ്ടതായി രേഖപ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധിച്ചിരുന്നെങ്കില്‍ സിലി കൊല്ലപ്പെടില്ലായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്.
2016 ജനുവരി 11നാണ് സിലി മരിക്കുന്നത്. ഗുളികയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കി ജോളി ജോസഫ് സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2019 ഒക്ടോബര്‍ 18നാണ് സിലി വധക്കേസില്‍ ജോളി ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തലശ്ശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ വടകര കോസ്റ്റല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി. കെ. സിജുവാണു കേസ് അന്വേഷിക്കുന്നത്.