kerala Kerala

റോഡപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു; ഉറക്കം എന്ന വില്ലന്‍; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

പത്തനംതിട്ട: റോഡപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഇതിലേറെയും ഉറക്കമാണ് വില്ലനാകുന്നത്. ഡ്രൈവിങിനിടെയുള്ള ഉറക്കം ജീവനെടുക്കുന്ന വാര്‍ത്തകള്‍ തുടരുകയാണ്. ഈ വേളയില്‍ ഡ്രൈവിങിനിടയിലുള്ള ഉറക്കം വില്ലനാകുന്നുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെ ഓര്‍മ്മപ്പെടുത്തുന്നത്.

കുറിപ്പ് പൂര്‍ണരൂപത്തില്‍

പത്തനം തിട്ട ജില്ലയിലെ മുറിഞ്ഞകല്ലില്‍ കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് നാലു പേര്‍ക്ക്. എയര്‍പോര്‍ട്ടില്‍ നിന്നും ബന്ധുക്കളെയും വഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ നാലു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം. ഇത്തരം അപകടങ്ങളുടെ തീവ്രത കൂടുതലായിരിക്കും കാരണം, വാഹനം നിര്‍ത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല , ഫുള്‍ സ്പീഡിലായിരിക്കും ഇടിക്കുന്നത്.

എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കല്‍ ക്ലോക്ക് പ്രവര്‍ത്തിക്കുന്നുണ്ട് ദിനവും ഉറങ്ങുന്ന സമയമാകുമ്പോള്‍ മനസ്സും ശരീരവും ആ പ്രവര്‍ത്തിയിലേക്ക് സ്വാഭാവികമായി തന്നെ വഴുതിവീഴും. ദിനം മുഴുവന്‍ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രിയും രാത്രി മുഴുവന്‍ ഉറക്കമിളച്ചിട്ട് വീണ്ടും പകലും ഡ്രൈവിംഗ് വീലിന് പുറകില്‍ ഇരിക്കുമ്പോള്‍ ഓര്‍ക്കുക താന്‍ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവര്‍ക്കും ജീവന് ഭീഷണിയാകുന്ന പ്രവര്‍ത്തിയാണ് അതെന്ന്.

ഡ്രൈവര്‍ നിരന്തരമായ പ്രവര്‍ത്തിയും അംഗ ചലനവും തിരക്കേറിയ റോഡില്‍ വാഹനം ഓടിക്കുമ്പോള്‍ ആവശ്യമാണ് എന്നതുകൊണ്ട് തന്നെ ഉറക്കം വരാനുള്ള സാധ്യതം കുറവാണ് എന്നാല്‍ റോഡ് വിജനമാകുകയും ഡ്രൈവറുടെ പ്രവര്‍ത്തിയുടെ ആവശ്യം കുറയുകയും മാത്രമല്ല കൂടെ ഉള്ളവര്‍ ഉറക്കത്തിലേക്ക് പോകുകയും ചെയ്യുമ്പോള്‍ ഡ്രൈവറുടെ മനോനിലയെയും അത് ബാധിക്കുന്നു.

സ്ഥിരമായി ഉറങ്ങുമ്പോള്‍ കേള്‍ക്കുന്ന പാട്ടുകള്‍ കേള്‍ക്കുന്നതും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും എല്ലാം ഉറക്കത്തിലേക്ക് നയിച്ചേക്കാം. രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം… ഉറക്കത്തിന്റെ ലക്ഷണം വന്നു കഴിഞ്ഞാല്‍ , ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്‌ക് എടുക്കാതെ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങിയ ശേഷം യാത്ര തുടരുന്നതാണ് സുരക്ഷിതം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!