കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.സുധാകരൻ കറതീർന്ന മതേതരവാദിയെന്നും സുധാകരന്റെ ഭാഗത്തുനിന്നുണ്ടായ ആർഎസ്എസ് അനുകൂല പരാമർശം നാക്കുപിഴയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സുധാകരന് സിപിഎമ്മിന്റെയും ബിജെപിയുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇതേ അഭിപ്രായമാണെന്നും ഭിന്നിപ്പിന് ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ ആശങ്കയിൽ തെറ്റില്ലെന്നും ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കോൺഗ്രസിന്റെ അടിസ്ഥാന നയം മതേതരത്വമാണ്. അതിൽ നിന്നും സുധാകരൻ വ്യതിചലിച്ചിട്ടില്ല. കറ തീർന്ന മതേതരവാദിയായാണ് സുധാകരൻ ഇതുവരെയും കോൺഗ്രസിൽ പ്രവർത്തിച്ചതും നിലപാടുകൾ സ്വീകരിച്ചതും. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഒരു വാചകത്തിലുണ്ടായ നാക്കുപിഴയാണിവിടെ വിവാദമായത്. പിഴവുണ്ടായെന്ന കാര്യം ഏറ്റുപറയുമ്പോൾ പിന്നെ വിവാദം ആവശ്യമില്ല. മാധ്യമങ്ങൾ കുത്തി ചോദിക്കുമ്പോൾ അദ്ദേഹം ക്ഷുഭിതനായി കാണാം. പ്രസ്താവനയിൽ ചില ആശങ്കകളുണ്ട്. അക്കാര്യം സംസാരിക്കുന്നുണ്ട്. ചെന്നിത്തല പറഞ്ഞു.സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് പറഞ്ഞ് സുധാകരന്‍ കത്തെഴുതിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘രാജിസന്നദ്ധതയറിയിച്ചിട്ടില്ല’സുധാകരന്റേത് നാക്കുപിഴ പിന്തുണച്ച് ചെന്നിത്തല

