ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 18കാരൻ പൊലീസ് പിടിയിൽ.കടയ്ക്കൽ ഇടത്തറ തോട്ടുവിള വീട്ടിൽ നീരജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചടയമംഗലം, കടയ്ക്കൽ പ്രദേശങ്ങളിലെ പെൺകുട്ടികളെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടശേഷം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കാലാക്കി പെൺകുട്ടികളെ രാത്രിയിൽ വീടിന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു.ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പക്കുകയായിരുന്നു.പ്രതിക്കെതിരെ സമാനമായ വേറെയും കേസുകളുണ്ട്. നീരജിനെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; 18കാരൻ പിടിയിൽ

