കോഴിക്കോട് ജില്ലയിലെ മുണ്ടിക്കല്‍ താഴം ബൈപാസില്‍ ഇരിങ്ങാടം പള്ളി ഭാഗത്ത് സര്‍ബ്ബത്ത് വിസ്മയം തീര്‍ത്ത് രമ്യയും ഭര്‍ത്താവ് വിപിനും. 14 തരം വ്യത്യസ്ഥ സര്‍ബത്തുകള്‍ യാത്രക്കാര്‍ക്ക് കൗതുകവും അതിലേറെ കൊതിയുമാണ്. 3 വര്‍ഷമായി ഇവര്‍ ഈ സംരംഭം തുടങ്ങിയിട്ട്. ഇരിങ്ങാടന്‍ പള്ളി, ചീരാമുളക്, പറങ്കിമുളക് സര്‍ബ്ബത്ത്,സുറാട്ടിപ്പ, എന്നിങ്ങനെ വ്യത്യസ്ഥ രുചിയുള്ളവ. ചിലത് എരു വിലാണെങ്കില്‍, ചിലത് മധുര മൂറുന്നതാണ്. വെയിലിന്റെ ചൂടിലും മഴയില്ലം ആവശ്യക്കാര്‍ എത്തും. കടയുടെ മുന്നില്‍ രുചി തന്നെ കാരണം. ഭാര്യ രമ്യയാണ് രുചിക്കൂട്ട് തയ്യാറാക്കുന്നതെന്ന് വി പിന്‍ പറയുന്നു. മാസ്റ്റര്‍ ബിരുദം രുചിക്കും കൊടുക്കാമെന്ന് പരിചയക്കാര്‍ അടക്കം പറയും.
വൃത്തിയുള്ള വെള്ളവും നാടന്‍ സര്‍ബത്തും ക്വാളിറ്റിയുള്ള ഫ്രൂട്ട്‌സുകളും മാത്രമേ ഇവര്‍ സര്‍ബത്ത് നിര്‍മാണത്തിനുപയോഗിക്കുകയുള്ളു. യുവാക്കളാണ് സര്‍ബത്തിന് ഏറ്റവും കൂടുതല്‍ എത്തുന്നത്. ഇരിങ്ങാടന്‍പള്ളി സര്‍ബത്താണ് ഇവപര്‍ക്ക് ഏറെ പ്രിയം. വേനല്‍ കാലമായാല്‍ കടയില്‍ വലിയ തിരക്കാണ്. രാത്രി വൈകിയും സര്‍ബത്തിന് ആവശ്യക്കാരെത്താറുണ്ട്. മറ്റു പലരും ഇവരുടെ കടയെ അനുകരിച്ച് തുടങ്ങിയെങ്കിലും ഇവിടെ കിട്ടുന്ന സര്‍ബത്തിന്റെ രുചി മറ്റെവിടെയുമില്ല എന്ന് ഉപഭോക്താക്കള്‍ പറയുന്നു.