കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ – ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ 56-ാംവാര്‍ഷിക കോഴിക്കോട് താലൂക്ക് സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ജി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് സെക്രട്ടറി പി.സി. മെഹബൂബ് പ്രവര്‍ത്തന റിപ്പോര്‍ട്ടും,താലൂക്ക് ട്രഷറര്‍ എം. മോഹന്‍ദാസ് വരവ് – ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ എം.വിജയന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡണ്ട് മജീദ് നല്ലളത്ത് അധ്യക്ഷനായി.
ബാര്‍ബര്‍ – ബ്യൂട്ടീഷ്യന്‍ സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ യൂസര്‍ ഫീ ഈടാക്കുന്ന നടപടി പിന്‍വലിക്കുക. പാലക്കാട് – കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് പാതയ്ക്ക് വീടും, സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുക,ഇതര സംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടുത്തി ചിലര്‍ നടത്തുന്ന ബിനാമി സ്ഥാപനങ്ങള്‍ ഈ തൊഴില്‍ മേഖലകളില്‍ ഗുരുതരമായ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അവയെ നിയന്ത്രിക്കണമെന്നും കോഴിക്കോട് താലൂക്ക് സമ്മേളനം പ്രമേയം മുഖേന ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
എന്‍.കെ.മജീദ് നല്ലളം -പ്രസിഡണ്ട്, ബി.കെ.പ്രഭാഷ്, വി. അനീഷ് – വൈസ് പ്രസിഡണ്ടുമാര്‍, പി.സി.മെഹബൂബ് – സെക്രട്ടറി, ടി.കെ. റംഷാദ്, നവാസ് അഞ്ചുകണ്ടം -ജോ: സെക്രട്ടറിമാര്‍, എം. മോഹന്‍ദാസ് ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായി കമ്മറ്റി രൂപീകരിച്ചു.
സംസ്ഥാന സെക്രട്ടറി എ.ടി. സലീം, ജില്ലാ പ്രസിഡണ്ട് കെ.ആനന്ദകുമാര്‍, സംസ്ഥാന നേതാക്കളായ എ എം എസ് അലവി, സി.ടി. ഷഹീര്‍, ജില്ലാ ജോ: സെക്രട്ടറി എന്‍.കെ. ബഷീര്‍, ലേഡീ ബ്യൂട്ടീഷ്യന്‍ നേതാക്കളായ സുവിത സജിത്ത്, ഷീബ പന്നിയങ്കര, ബിന്ദു ലബല്ല, തെന്‍സീറ ഷഹീര്‍, താലൂക്ക് വൈസ് പ്രസിഡണ്ടു മാരായ ബി.കെ. പ്രഭാഷ്, മുഹമ്മദ് കുളങ്ങര, താലൂക്ക് ജോ:സെക്രട്ടറി വി. അനീഷ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പി.സി. ഇക്ബാല്‍ സ്വാഗതവും, വൈസ് ചെയര്‍മാന്‍ വി.ഹരിനാരായണന്‍ നന്ദിയും പറഞ്ഞു.