ഇലന്തൂര്‍ നരബലിയിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങളിൽ ചില ആന്തരികാവയവങ്ങൾ ഇല്ലെന്ന് പൊലീസ്.കൊല്ലപ്പെട്ട റോസ്‌ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളും ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരം. മസ്തിഷ്‌കം രണ്ടായി മുറിച്ചതായും കണ്ടെത്തി.നരബലിയുടെ ഭാഗമായാണ് അവയവങ്ങൾ മുറിച്ച് മാറ്റിയത് എന്ന് സംശയം. ആന്തരികാവയവങ്ങൾ വിൽക്കാൻ പ്രതികൾ ശ്രമിച്ചോയെന്നും അന്വേഷിക്കും.തലച്ചോര്‍ ഭക്ഷിക്കാന്‍ ഷാഫിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഭഗവല്‍ സിങ്ങിന്റെ മൊഴിയുണ്ട്. മാറിടം ഭക്ഷിച്ചു എന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കരളിന്റെയും വൃക്കയുടേയും കാര്യം മൊഴിയായി പുറത്ത് വന്നിട്ടില്ല. അതുകൊണ്ടാണ് ഈ സാധ്യത പോലീസ് പരിശോധിക്കുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച് സുപ്രധാന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.അതേസമയം പത്മയുടെ മകൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. കഴിഞ്ഞ ആറുദിവസമായി പത്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളതെന്നും മൃതദേഹം വിട്ടുകിട്ടാൻ നടപടിക്രമങ്ങൾ വേഗത്തിൽ ആക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. മൃതദേഹം കൊണ്ടുപോകാൻ സർക്കാർ സഹായം വേണം. ഇക്കാര്യത്തിൽ അധികൃതർ ഇടപെടണമെന്നും മകനും ബന്ധുക്കളും ആവശ്യപ്പെട്ടു. ഇതുവരെ ഇക്കാര്യത്തിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ഇലന്തൂര്‍ നരബലി;മൃതദേഹങ്ങളിൽ ആന്തരികാവയവങ്ങൾ ഇല്ല,മാറിടം ഭക്ഷിച്ചെന്ന് പ്രതികൾ,പത്മയുടെ മൃതദേഹം വിട്ട് നൽകാൻ ഇടപെടണമെന്ന് മകൻ

