കോഴിക്കോട് : രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 12 പേർ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ളവരാണ്. ആറു പേർ ചികിത്സയിൽ കഴിയവേ നടത്തിയ പുനഃപരിശോധനയിൽ പോസിറ്റീവ് ആയവരാണ് ഒരാൾ കോഴിക്കോട് കോർപ്പറേഷൻ വാർഡ് സ്വദേശിയാണ്.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ രോഗം സ്ഥിരീകരിച്ചവരുടെ വാർഡ് തല കണക്കുകൾ;
വാർഡ് 7 മുറിയനാൽ – 3
വാർഡ് 4 പൊയ്യ -2
വാർഡ് 21 കാരന്തുർ നോർത്ത്- 2
വാർഡ് 23 പന്തീർപാടം – 2
വാർഡ് 3 പിലാശ്ശേരി -1
വാർഡ് 5 നൊച്ചിപൊയിൽ – 1
വാർഡ് 20 കാരന്തുർ ഈസ്റ്റ് – 1
കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് ഇന്ന് നടന്ന 150 കോവിഡ് ആന്റിജൻ പരിശോധനയിലാണ് 19
പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ ഇന്ന് 100 ആർ ടി പി സി ആർ പരിശോധനയും നടന്നിട്ടുണ്ട് ഇതിന്റെ ഫലം വരും ദിവസങ്ങളിൽ അറിയും

അതേസമയം കാരന്തൂരിൽ ഒരു സ്ത്രീ ഇന്ന് കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. കാരന്തൂർ മാർക്കസിനടുത്ത് പുളിക്കൽ സ്വദേശി ദേവി (69) ആണ് മരണപെട്ടത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയും കഴിയവെയാണ് മരണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഹെൽത്ത് ഇൻസ്‌പെക്ടർ സി പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങളും, ഡി വൈ എഫ് ഐയുടെ സന്നദ്ധ പ്രവർത്തകരായ രംജേഷ് ചോലക്കമേത്തൽ,ഷിബു മുറിയനാൽ, അനന്തു കാരന്തൂർ എന്നിവരും,സാമൂഹ്യ പ്രവർത്തകനായ ആംബുലൻസ് ഡ്രൈവർ വിപി സലിമും ചേർന്ന് ശവസംസ്കാര ചടങ്ങുകൾ വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നടത്തി

