കോഴിക്കോട്: കുന്ദമംഗലം കാരന്തൂരിൽ ഒരു കോവിഡ് മരണം. കാരന്തൂർ മാർക്കസിനടുത്ത് പുളിക്കൽ സ്വദേശി ദേവി (69) ആണ് മരണപെട്ടത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയും കഴിയവെയാണ് മരണം
ചില ലക്ഷണങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ കോവിഡ് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് രോഗം സ്ഥിരീകരിക്കുകയും മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയുമായിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ മുഴുവൻ പേരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു
ഭർത്താവ് : പുളിക്കൽ കണാരൻ മക്കൾ സന്തോഷ്, സതീശൻ

