പാലക്കാട്: ഒറ്റപ്പാലത്ത് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ വാഹനത്തിനു നേരെ ആക്രമണം. സംഘടനയുടെ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് താൽക്കാലിക കമ്മിറ്റി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പുറകിൽ.
അപ്രതീക്ഷമായാണ് ആക്രമണം നടന്നത്. നസിറുദ്ദീന്റെ നേതൃത്വത്തിൽ ഒറ്റപ്പാലത്ത് യോഗം നടക്കാനിരിക്കെയാണ് ആക്രമണം. ഇദ്ദേഹത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

