കുന്ദമംഗലം: കേരള വനം വകുപ്പിന്റെയും ദേശീയ ഹരിതസേനയുടെയും ആഭിമുഖ്യത്തിൽ കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂളിൽ ഫോറസ്ട്രി ചിത്രപ്രദർശനം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഫോറസ്ട്രി ക്ലബ് കൺവീനർ മുഹമ്മദ് സാലിം എൻ.കെ അധ്യക്ഷത വഹിച്ചു. അസി.ഫോറസ്റ്റ് പബ്ലിസിറ്റി ഓഫീസർ ഗോപാലകൃഷ്ണൻ, എൻ. ജി. സി കോഓർഡിനേറ്റർ സാജിദ് എം എ, അഷ്റഫ് കെ.കെ, സി പി ഫസൽ അമീൻ, സിനിൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.