നെഹ്റു യുവകേന്ദ്ര ജില്ലയിലെ യൂത്ത് ക്ലബ് ഭാരവാഹികള്‍ക്കായി ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. വ്യക്തിത്വ വികസനം, നേതൃപാടവം, സംഘാടനം, ദുരന്തനിവാരണം, തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. ഈസ്റ്റ്ഹില്‍ യുത്ത് ഹോസ്റ്റലില്‍ നവംബര്‍ എട്ട്, ഒന്‍പത്, പത്ത് തിയ്യതികളിലാണ് പരിശീലനം. താമസ സൗകര്യം സൗജന്യമായി ലഭിക്കും. താല്‍പര്യമുള്ള യുവതീ യുവാക്കള്‍ തങ്ങളുടെ ബയോഡാറ്റ സഹിതം ഒക്ടോബര്‍ 25′ ന് മുമ്പായി dyc.kozhikode@gmail.comഎന്ന മെയിലിലോ ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, നെഹ്റു യുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 20 എന്ന വിലാസത്തിലോ അപേക്ഷിക്കണം. ഫോണ്‍: 0495 2371891.
കാടവളര്‍ത്തല്‍ പരിശീലനം
കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടിലുളള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 18 ന് കാടവളര്‍ത്തല്‍ പരിശീലനം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 17 ന് രാവിലെ 10 മുതല്‍ പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0497 2763473.
വാഹന ലേലം
കോഴിക്കോട് എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങള്‍ കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നിലവിലുള്ള ലേലവ്യവസ്ഥകള്‍ പ്രകാരം ഒക്ടോബര്‍ 23 ന് രാവിലെ 10 മണിക്ക് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യും. ലേല നിബന്ധനകളും വ്യവസ്ഥകളും കോഴിക്കോട് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും ലഭിക്കും. വിവിധ എക്സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലുമായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ ബന്ധപ്പെട്ട ഓഫീസ് മേധാവികളുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്.
ജില്ലാ വികസനസമിതി യോഗം 26 ന്
ജില്ലാവികസന സമിതി യോഗം ഒക്ടോബര്‍ 26 ന് രാവിലെ 10 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ചേരും.
ആരോഗ്യകേരളം പദ്ധതിയിലേക്ക് വാഹനം ആവശ്യമുണ്ട്
കോഴിക്കോട് ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുള്ള, എയര്‍ കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ക്ക് ആരോഗ്യ കേരളം ഓഫീസിലും www.arogyakeralam.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍- 0495-2374990.