കൂമ്പാറയിൽ ഐഐഎംഎം സംഘടിപ്പിച്ച ട്രെയിനിങ് പ്രോഗ്രാമിൽ പെങ്കെടുത്ത വിദ്യാർഥികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്ക്.രാവിലെ 8:45 ഓടെയായിരുന്നു അപകടം.കക്കാടംപൊയിൽ നടക്കുന്ന പരിശീലനക്യാമ്പിൽ പങ്കെടുത്ത് വിദ്യാർഥികൾ തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം.പരിക്കേറ്റവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.