മലപ്പുറം : അരീക്കോട് കുനിയിൽ കോള കോടൻ ബഷീർ എന്നയാളെ വീട്ടിൽ കയറി വടിവാളുകൊണ്ട് വെട്ടി വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരണം. ഇവരെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കേസിൽ പിടിയിലായ മുഴുവൻ പ്രതികളെയും നേരത്തെ കോടതി റിമാൻഡ് ചെയ്തിരുന്നു
സംഭവത്തിൽ കൊറട്ടേഷൻ നൽകിയിരിക്കുന്നത് പ്രവാസിയാണെന്നും ആ വ്യക്തിയെ കുറിച്ചും തെളിവുകൾ ലഭിച്ചിട്ടുണ്ട്. നിലവിൽ കോവിഡ് ബാധിതരായ രണ്ടു പ്രതികളിൽ നിന്നും കൂടുതൽ തെളിവെടുപ്പുകളും മൊഴിയെടുക്കലും രോഗ മുക്തിയ്ക്ക് ശേഷം നടത്തും
പെരിങ്ങൊളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 6 അംഗ കൊട്ടേഷനാണ് നിലവിൽ കേസിൽ പിടിയിലായത്. സംഘത്തിലെ പ്രതികളായ മണ്ണംപറമ്പത്ത് ഷിജു എന്ന കപാലി ടിങ്കു (32), മണ്ണം പറമ്പത്ത് വിപിൻ രാജ് എന്ന കുഞ്ചു . പടിഞ്ഞാറെ തൊടികയിൽ ജിതേഷ(25)് എന്ന അപ്പുട്ടൻ . ചീനിച്ചാലിൽ ദീപക്ക് എന്ന ദീപു . . കൊല്ലരു കണ്ടി ഷിബിനു (26) എന്ന മൊട്ട 6. മണ്ണം പറമ്പത്ത് വിജേഷ് (36) എന്ന പൈങ്കിളി തൈയ്ക്കലാട്ട്, തൈക്കലാട്ട് നിബിൻ, എന്നിവരെയാണ് പോലീസ് ഇതുവരെ പിടികൂടിയത്.

