ഇറക്കം കുറഞ്ഞ കുർത്തി ധരിച്ചാൽ ക്ലാസിന് പുറത്ത്. വസ്ത്രധാരണത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളെ വിലക്കി ഹൈദരാബാദിലെ ക്രിസ്ത്യന്‍ മാനേജ്‍മെന്‍റ് വിദ്യാഭ്യാസ സ്ഥാപനം സെന്‍റ് ഫ്രാന്‍സിസ് കോളേജ് ഫോര്‍ വിമന്‍. വസ്ത്രധാരണത്തിന്റെ പേരിൽ നടക്കുന്ന ഈ സദാചാര ഗുണ്ടായിസം സനോബിയ തുമ്പി എന്ന വിദ്യാര്‍ഥിയാണ് ഫേസ്‍ബുക്കില്‍ വീഡിയോ സഹിതം പുറംലോകത്തെ അറിയിച്ചത്.
മുട്ടിന് താഴെ ഇറക്കമുള്ള കുര്‍ത്ത ധരിക്കാത്ത പെണ്‍കുട്ടികള്‍ക്ക് കോളേജ് കവാടത്തില്‍ പ്രവേശനം നിഷേധിക്കുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോകളില്‍ ആരോപിക്കുന്നത്. പെൺകുട്ടികൾ ധരിച്ചുവരുന്ന കുർത്തിയുടെ നീളം മുട്ടിന് കീഴെയുണ്ടെങ്കിൽ മാത്രമേ സെക്യൂരിറ്റി കോളജിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ നിരവധി പേർ കണ്ടുകഴിഞ്ഞു.