കുന്ദമംഗലം : വിദേശ മെഡിക്കല്‍ ബിരുദം നേടിയതിന് പിന്നാലെ ഇന്ത്യയില്‍ നടുത്തുന്ന എഫ്.എം.ജി.ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. മുഹമ്മദ് അല്‍ത്താഫ് ഒളോങ്ങലിനെ, ഒളോങ്ങല്‍ ഫാമിലി സ്നേഹോപഹാരവുമായി അനുമോദിച്ചു.
ഒളോങ്ങല്‍ ഫാമിലിയുടെ ആദരം ഒ. ഇസ്മായില്‍ നല്‍കി. ഒ. ഉസൈന്‍ ഉപഹാരം നല്‍കി സംസാരിച്ചു. യോഗത്തില്‍ ഒ. സലീം അധ്യക്ഷത വഹിച്ചു.
ഒ. അസീസ്, സിദ്ധീഖ്, ഒ. മുസ്തഫ എ.പി., എം.വി. റഫീഖ്, ഒ. നൗഷാദ്, ഒ. റഫീഖ് സഫീര്‍, ഒ. സിയാദ് പി.കെ., സാദിഖ് പി.കെ., മുസ്തഫ പി.കെ., മൈമൂനത്ത്, ഒ. അമീന്‍, ഒ. അമീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ഒ. തൗഫീര്‍ സ്വാഗതവും, ഡോ. മുഹമ്മദ് അല്‍ത്താഫ് നന്ദിയും പറഞ്ഞു.

