ഇടുക്കിയില്‍ റോഡരികില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. രാജകുമാരി മഞ്ഞകുഴി സ്വദേശി മോളോകുടിയില്‍ രമേശ് (56)നെയാണ് റോഡ് അരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ഞകുഴി -വാതുകാപ്പ് റോഡ് അരുകിലാണ് മൃദദേഹം കണ്ടത്.
രാവിലെ സമീപ വാസികളാണ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്നുകിടക്കുന്ന രീതിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. സമീപത്ത് നിന്നും ഒരു കോടാലിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദേഹത്ത് പരിക്കുകളോ മുറിവുകളോ ഇല്ല. പൊലീസ് മേല്‍നടപടികള്‍ സ്വികരിച്ചു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായ ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനയക്കും. രണ്ട് വര്‍ഷമായി ഇയാള്‍ ഒറ്റക്കാണ് താമസിക്കുന്നത്. വീട്ടില്‍ നിന്നും 30 മീറ്റര്‍ മാറി റോഡ് അരികിലാണ് മൃദദേഹം കണ്ടത്.

