Kerala kerala

ചലച്ചിത്രമേളകള്‍ സിനിമയോടുള്ള അഭിരുചി വളര്‍ത്തും; മേയര്‍ ഡോ. ബീന ഫിലിപ്പ്

പ്രാദേശിക ചലച്ചിത്രമേളകളെ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കാന്‍ കഴിയുമെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ്. പുതുതലമുറയ്ക്ക് നല്ല സിനിമകള്‍ കാണാനും ആസ്വദിക്കാനുള്ള അറിവും അവസരവും നല്‍കുന്നതോടൊപ്പം കലാമൂല്യമുള്ള ചലച്ചിത്രങ്ങളോടുള്ള അഭിരുചി വളര്‍ത്തിയെടുക്കുകയാണ് ചലച്ചിത്ര മേളകളുടെ ദൗത്യം. പ്രാദേശിക ചലച്ചിത്രമേളകള്‍ ഉള്‍പ്പെടെയുള്ളവ സംഘടിപ്പിച്ചു കൊണ്ട് ഈ ദൗത്യമാണ് ചലച്ചിത്ര അക്കാദമി നിലവേറ്റുന്നതെന്നും പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടകസമിതി രൂപീകരണയോഗം കോഴിക്കോട് ഉദ്ഘാടനം ചെയ്തുകൊണ്ട് മേയര്‍ പറഞ്ഞു. മാനാഞ്ചിറയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു.

ഓഗസ്റ്റ് എട്ടുമുതല്‍ 11 വരെ കൈരളി, ശ്രീ, കോറണേഷന്‍ തിയേറ്ററുകളിലായി പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ) നടക്കും. 2024 ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (ഐ.എഫ്എഫ്.കെ) ശ്രദ്ധയാകര്‍ഷിച്ച സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

ലോകസിനിമ വിഭാഗത്തില്‍ 13 സിനിമകള്‍, ഐഎഫ്എഫ്.കെയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ആന്‍ ഹുയിയുടെ സിനിമ, ഫെസ്റ്റിവല്‍ ഫേവറേറ്റ് വിഭാഗത്തില്‍ അഞ്ച് സിനിമകള്‍, വനിതാ വിഭാഗത്തിലെ മൂന്ന് സിനിമകള്‍, മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ 11, ഇന്ത്യന്‍ സിനിമ ടുഡേ വിഭാഗത്തില്‍ 7, ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ 14, സിനിമയില്‍ അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ ശബാന ആസ്മിക്ക് ആദരവര്‍പ്പിച്ചുകൊണ്ടുള്ള സിനിമ എന്നിങ്ങനെ നാല് ദിവസങ്ങളിലായി 58 സിനിമകള്‍ മൂന്ന് സ്‌ക്രീനുകളിലായി പ്രദര്‍ശിപ്പിക്കും.

മന്ത്രിമാരായ സജി ചെറിയാന്‍, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, എം കെ രാഘവന്‍ എംപി, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായും മേയര്‍ ഡോ. ബീന ഫിലിപ്പ് ചെയര്‍പേഴ്‌സണും ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍ ഫെസ്റ്റിവല്‍ ഡയറക്ടറായും സെക്രട്ടറി സി അജോയ് കണ്‍വീനറുമായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്.

ചടങ്ങില്‍ കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ജനറല്‍ കൗണ്‍സില്‍ അംഗം മനോജ് കാന, അംഗം പ്രദീപ് ചൊക്ലി, സാഹിത്യകാരന്‍ യുകെ കുമാരന്‍, കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ പി കുഞ്ഞിക്കണ്ണന്‍, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, സംവിധായകന്‍ വി എം വിനു, നിര്‍മ്മാതാവ് ഷേര്‍ഗ ഗംഗാധരന്‍, കെ.ജെ തോമസ്, കെ ടി ശേഖര്‍, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍, ഫെസ്റ്റിവല്‍ എച്ച്. ഷാജി, റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ നവീന വിജയന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

മേളയില്‍ ഉയര്‍ന്നുവന്ന ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ക്ക് അക്കാദമി സെക്രട്ടറി മറുപടി നല്‍കി. ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മേഖലാ ചലച്ചിത്രോത്സവം കോഴിക്കോടെത്തുന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!