Kerala News

രേഖകൾ ഇല്ലാത്ത കുഴൽ പണവുമായി മേലാറ്റൂരിൽ കക്കോടി സ്വദേശി പിടിയിൽ

  രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന  8000000/ ലക്ഷം രൂപയുടെ കുഴൽ പണവുമായി കക്കോടി കരുവട്ടൂർ സ്വദേശി പോലീസ് പിടിയിൽ.  റോഷ്ന നിവാസിൽ മുഹമ്മദ് ഷജിലിനെയാണ്  മേലാറ്റൂർ ഐ പി  രഞ്ജിത്ത് കെ ആറിന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടിയത്.

 മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മേലാറ്റൂർ റെയിൽവേ ക്രോസിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് പണവുമായി ഷജിൽ  പിടിയിലാവുന്നത്.

 പണം കാറിന്റെ മുൻ വശത്തെ സീറ്റിനടിയിൽ പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിൽ  ഒളിപ്പിച്ച നിലയിൽ ആയിരുന്നു. കോഴിക്കോട് കൊടുവള്ളി ഭാഗത്തുനിന്നാണ്  ജില്ലയിലേക്ക് അനധികൃതമായി കുഴൽപ്പണം കടത്തിക്കൊണ്ടു വരുന്നത്.

മലപ്പുറം ജില്ലയിൽ ഈ വർഷം 35 – കേസുകളിലായി- ഇരുപത്തിമൂന്നര കോടിയോളം രൂപ പോലീസ് പിടിച്ചെടുത്തിട്ടുണ്ട് .
കഴിഞ്ഞ 13 ന് കൽപകഞ്ചേരി സ്റ്റേഷൻ പരിധിയിൽ നിന്നും 8010000 രൂപയുമായി കൽപകഞ്ചേരി സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. പിടികൂടിയ പണവും വാഹനവും കോടതിയിൽ ഹാജരാക്കും..

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!