വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. മഴയെ തുടര്‍ന്ന് വന്‍ നാശനഷ്ടമാണ് വടക്കന്‍ കേരളത്തില്‍ ഉണ്ടായത്. വൃഷ്ടിപ്രദേശത്തെ മഴ ശക്തമായതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ മുപ്പത് സെമീ തുറന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവിടങ്ങളില്‍ നീരോഴുക്ക് കൂടും. ജല നിരപ്പും ഉയരും, പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കക്കയം ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. രണ്ട് ഗെയ്റ്റുകളില്‍ നിന്നായി സെക്കന്‍ഡില്‍ 63 ഘന മീറ്റര്‍ വെള്ളമാണ് ഒഴുക്കി വിടുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം മാത്രം പത്ത് കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, കനത്ത മഴയില്‍ മാവൂരില്‍ വിവാഹ സത്കാരം നടന്ന ഓഡിറ്റോറിയത്തിലേക്ക് വെളളം ഇരച്ചുകയറി. വിവാഹം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്റിലേക്ക് വെളളം ഇരച്ചു കയറിയതോടെ വിവാഹത്തിനായി തയ്യാറാക്കിയ ഭക്ഷണമടക്കം നശിച്ചു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണാണ് മലവെളളം ഒഴുകിയെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഫാക്ടിയില്‍ വന്‍തോതില്‍ ജലം കെട്ടിക്കിടന്നതോടെയാണ് ഭാരം താങ്ങാനാവാതെ മതില്‍ ഇടിഞ്ഞു വീണതും കണ്‍വഷണന്‍ സെന്ററിലെ അടുക്കളയിലേക്ക് കല്ലു മണ്ണും കുത്തി ഒലിച്ചെത്തിയതും. അടുക്കള കൂടാതെ ഭക്ഷണം വിളുമ്പുന്ന ഹാളിലും വെള്ളം കയറി. മാവൂര്‍ പുളിക്കണ്ടി സ്വദേശിയുടെ വിവാഹം നടന്ന് കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.
മലപ്പുറത്ത് മലയോര, തീരദേശ മേഖലകളിലടക്കം വലിയ തോതില്‍ മഴ പെയ്ത് വെള്ളക്കെട്ടിലായിരിക്കുകയാണ്. തിരൂരങ്ങാടി നഗരസഭ ഡിവിഷന്‍ 23 കെസി റോഡില്‍ മഴയില്‍ വീടിന് മുകളിലേക്ക് മതില്‍ തകര്‍ന്ന് വീണു. മക്കരപ്പറമ്പ് അമ്പലപ്പടി ഭാഗങ്ങളില്‍ കാറ്റിലും മഴയിലും വന്‍ നാശനഷ്ടമാണുണ്ടായത്.
അട്ടപ്പാടി ചുരം റോഡില്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.അട്ടപ്പാടി ചുരം വഴി ഇന്ന് വൈകീട്ട് ആറ് മുതല്‍ ജൂലൈ 19 ന് വൈകീട്ട് ആറ് വരെ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ടോറസ്, ടിപ്പര്‍, ഗുഡ്‌സ് ലോറികള്‍ തുടങ്ങിയ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതമാണ് നിരോധിച്ചിരിക്കുന്നത്. മെഡിക്കല്‍ സര്‍വ്വീസ്, റേഷന്‍ വിതരണം തുടങ്ങിയ അവശ്യ സര്‍വ്വീസുകള്‍ക്കുള്ള വാഹനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.