നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് വിചാരണക്കോടതി. ജിയോ സിം ഉള്ള വിവൊ ഫോണ്‍ ആരുടേതെന്നു കോടതി ആരാഞ്ഞു. കേസില്‍ തുടരന്വേഷത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
മെമ്മറി കാര്‍ഡ് വിവോ ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചവരെ എത്രയും വേഗത്തില്‍ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമാണ് കൈകാര്യം ചെയ്ത്. പലതവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും താന്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. തനിക്ക് ദൃശ്യങ്ങള്‍ കാണണമെന്ന പ്രത്യേക താല്‍പ്പര്യമില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ നാല് തവണ ആവശ്യപ്പെട്ടിട്ടും താന്‍ പറഞ്ഞത് ബിഗ് നോ. വിചാരണ ഘട്ടത്തില്‍ ആവശ്യമെങ്കില്‍ മാത്രമാണ് ദൃശ്യങ്ങള്‍ പരിശോധിക്കുകയെന്നും ജഡ്ജി വ്യക്തമാക്കി. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശമുണ്ടോയെന്നും വിചാരണ കോടതി ജഡ്ജി ചോദിച്ചു.
അതേസമയം കേസ് പരിഗണിക്കുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നുള്ള പ്രോസിക്യൂഷന്റെ ആവശ്യം ഉള്‍പ്പെടെ തിങ്കളാഴ്ചയാണ് ഹൈാക്കോടതി പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.