National News

ഇന്ത്യയിൽ വാക്‌സിൻ എടുത്ത 80 ശതാമാനത്തിലധികം പേരെയും ബാധിച്ചത് ഡെൽറ്റ വകഭേദമാണെന്ന് പഠനം

ഒന്നോ രണ്ടോ ഡോസ്​ വാക്​സിൻ സ്വീകരിച്ച ശേഷം കോവിഡ്​ ബാധിതരായവരിൽ കൂടുതൽ പേരെയും ബാധിച്ചത്​ ഡെൽറ്റ വകഭേദമാണെന്ന്​ ഐ.​സി.എം.ആർ പഠനം. വാക്​സിനേഷന്​ ശേഷം കോവിഡ്​ ബാധിതരെ വെച്ച്​ നടത്തുന്ന അത്തരത്തിലുള്ള ആദ്യ പഠനമാണി​ത്​. കുത്തിവെപ്പ്​ എടുത്തവരിൽ മരണനിരക്ക്​ വളരെ കുറവാണെന്നും പഠനം കണ്ടെത്തി. 677 ആളുകളെ ഉൾപെടുത്തിയാണ്​ പഠന റിപ്പോർട്ട്​ തയാറാക്കിയത്​. ഇതിൽ 71 പേരാണ്​ കോവാക്​സിൻ സ്വീകരിച്ചത്​. 604 ആളുകൾ കോവിഷീൽഡ്​ ആണ്​ സ്വീകരിച്ചത്​. രണ്ടുപേർ ചൈനയുടെ സിനോഫാം വാക്​സിനെടുത്തവരാണ്
ഇന്ത്യയിൽ വാക്​സിനേഷന്​ ശേഷം കോവിഡ്​ ബാധിതരായവരിൽ ഏറ്റവും കൂടുതൽ കണ്ടു​വരുന്നത്​ ഡെൽറ്റ വകഭേദമാണെന്ന്​ പഠനം കാണിക്കുന്നു.

പഠനവിധേയമാക്കിയവരിൽ 482 കേസുകളിൽ (71 ശതമാനം) ​േരാഗലക്ഷണങ്ങൾ കാണിച്ചിരുന്നു. 29 ശതമാനം ആളുകൾക്ക്​ മാത്രമാണ്​ രോഗലക്ഷണം ഇല്ലാതിരുന്നത്​. പനിയാണ്​ (69 ശതമാനം) ഏറ്റവും കൂടുതലായി കണ്ടുവന്ന രോഗലക്ഷണം. തലവേദന, ഓക്കാനം (56%), ചുമ (45%), തൊണ്ടവേദന (37%), മണവും രുചിയും നഷ്​ടപ്പെടുക (22%), വയറിളക്കം (6%), ശ്വസനത്തിൽ ബുദ്ധിമുട്ട്​ (6%) എന്നീ ക്രമത്തിൽ മറ്റ്​ ലക്ഷണങ്ങളും കണ്ടുവരുന്നു. വാകസിനെടുത്തവരിൽ ഡെൽറ്റ വകഭേദത്തോടൊപ്പം കാപ്പ വകഭേദവും കണ്ടുവരുന്നുണ്ട്​.

​വാക്​സിനേഷന്​ വിധേയരായ ആളുകളിൽ മൂന്ന്​ പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. ബ്രേക്ക്​ത്രൂ രോഗബാധയുണ്ടായ 86.09 ശതമാനം ആളുകളെയും ഡെൽറ്റ വകഭേദമാണ്​ ബാധിച്ചത്​. ഇതിൽ 9.8 ശതമാനം പേരെ മാത്രമാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. മരണനിരക്ക്​ 0.4 ശതമാനം മാത്രമാണ്​. വാക്​സിനേഷൻ ആശുപത്രിവാസവും മരണനിരക്കും ഗണ്യമായി കുറക്കുന്നതായാണ്​ പഠനം സൂചിപ്പിക്കുന്നത്​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!