തിരുവനന്തപുരം: മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിനെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടായേക്കും.
ഇദ്ദേഹത്തിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം കൈമാറാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
വലിയ രീതിയിലുള്ള വീഴ്ചകള്‍ ശിവശങ്കറിന്റെ ഭാഗത്ത് നിന്നുമുണ്ടായതായതായി അന്വേഷണ സമിതി കണ്ടെത്തിയെന്നാണ് സൂചന.
റിപ്പോര്‍ട്ട് ഇന്ന് തന്നെ നൽകുമെന്നാണ് സൂചന. സ്വർണ്ണക്കടത്ത് കേസിൽ പ്രതികളുമായി ബന്ധമുള്ള ഇദ്ദേഹത്തെ ഉടൻ തന്നെ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ ജാഗ്രത കുറവുണ്ടായെന്നും പദവി ദുരുപയോഗം ചെയ്തോ എന്നും സമിതി അന്വേഷിക്കുന്നു.
ഇന്നലെ ശിവശങ്കര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് സന്ദീപിന് ഫ്‌ളാറ്റില്‍ റൂം എടുത്തുനല്‍കിയതെന്ന് ഐ.ടി ഫെല്ലോ അരുണ്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ അരുണിനെ ഐ.ടി വകുപ്പില്‍ നിന്നും പുറത്താക്കി.