രാജ്യം കോവിഡ് ഭീഷണിയിൽ തുടരുകയാണ്. ദിനം പ്രതിയുള്ള രോഗികളുടെ കണക്കുകൾ കുത്തനെ വർധിക്കുന്ന സാഹചര്യം നില നിൽക്കുന്നു. കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 32,695 ഇത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണ്. 24 മണിക്കൂറിനിടെ 606 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു
പുതിയ കണക്കിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ ആകെ രോഗികളുടെ എണ്ണം 9,68,876 ആയി. ഔദ്യോഗിക കണക്കനുസരിച്ച് 24915 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
രോഗം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് മരണം 10,000 കടന്നു. 24 മണിക്കൂറിനിടെ 7,975 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.
അതേ സമയം കേരളത്തിൽ രോഗ വ്യാപന സാധ്യത വർധിക്കുകയാണ് തുടർച്ചയായ രണ്ടു ദിവസങ്ങളിൽ രോഗികളുടെ എണ്ണം 600 കടന്നു. സംസ്ഥാനത്തും രാജ്യത്തും കനത്ത ജാഗ്രത തുടരുകയാണ്