കോഴിക്കോട് : കോഴിക്കോട് ജിക്ക പദ്ധതിയില്‍ തൊണ്ടയാടിനും രാമനാട്ടുകരയ്ക്കും ഇടയില്‍ ദേശീയപാതക്ക് കുറുകെ എച്ച്.ഡി.ഡി മെത്തേഡില്‍ പൈപ്പിടുന്നതിന് 74 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
നാഷണല്‍ ഹൈവേ 66 ബൈപ്പാസില്‍ റോഡ് കട്ടിംഗ് ഒഴിവാക്കി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ ഇടുന്നതിന് ജാക്ക് ആന്‍റ് പുഷ് രീതിയാണ് ഉപയോഗിക്കുന്നത്. ഈ റോഡ് ആറ് വരിപാതയാക്കുവാന്‍ ദേശീയപാത അതോറിറ്റിക്ക് കൈമാറിക്കഴിഞ്ഞാല്‍ പൈപ്പ് ലൈന്‍ ഇടല്‍ പ്രവൃത്തിക്ക് അനുമതി നിഷേധിക്കപ്പെടുമെന്നതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര പ്രാധാന്യം നല്‍കുന്നതിന് ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നു.
ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ ശ്രീറാം ഇ.പി.സി എല്ലാണ് കരാര്‍ എടുത്തിരുന്നത്. എന്നാല്‍ എച്ച്.ഡി.ഡി മെത്തേഡില്‍ പൈപ്പ് ലൈന്‍ ഇടുന്നതിനുള്ള ഇനം കരാറില്‍ ഉള്‍പ്പെട്ടിരുന്നില്ല. ജിക്കയുടെ ജനറല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രത്യേക വര്‍ക്കായി ഈ പ്രവൃത്തി നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
ജിക്ക പദ്ധതി പെട്ടെന്ന് പൂര്‍ത്തീകരിച്ച് കുടിവെള്ളം ലഭ്യമാക്കുന്നതിന് ഇപ്പോള്‍ ലഭിച്ച ഭരണാനുമതി സഹായകമാവുമെന്നും എം.എല്‍.എ പറഞ്ഞു.