Local

അറിയിപ്പുകള്‍

കടല്‍രക്ഷാഗാര്‍ഡുമാരെ നിയമിക്കുന്നു
 ട്രോളിംഗ്  നിരോധന  കാലയളവിന് ശേഷം  കോഴിക്കോട്  ജില്ലയില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ ഗാര്‍ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ 25 നും 40 നും മദ്ധ്യേ പ്രായമുള്ളവര്‍ ആയിരിക്കണം. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ളവര്‍ക്കും ട്രെയിനിംഗ് ലഭിച്ചവര്‍ക്കും മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ ജൂലൈ 22 ന് രാവിലെ 10 മണിയ്ക്ക് ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍  ബയോഡാറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയില്‍ കാര്‍ഡ് , മത്സ്യത്തൊഴിലാളി പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം   അഭിമുഖത്തിന് ഹാജരാകണമെന്ന്  ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2414074. 


എംപ്ലോയബിലിറ്റി സെന്ററില്‍  രജിസ്‌ട്രേഷന്‍ ഡ്രൈവ്
                കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 19   ന് രാവിലെ 10.30 ന്  ബാലുശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  രജിസ്‌ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു.  സ്വകാര്യ  സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക്  പരിഗണിക്കപ്പെടുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ച് രജിസ്‌ട്രേഷന്‍ നടത്താം.  താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ബാലുശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370178   


ഗവ. വനിത ഐ.ടി.ഐ യില്‍ ആദ്യഘട്ട കൗണ്‍സിലിംഗും അലോട്ട്‌മെന്റും 17 ന്
കോഴിക്കോട് ഗവ. വനിത ഐ.ടി.ഐ യില്‍ ആഗസ്റ്റില്‍ പ്രവേശനം നല്‍കുന്ന 12 എന്‍സിവിടി കോഴ്‌സുകളിലേക്കുളള ആദ്യഘട്ട കൗണ്‍സിലിംഗും അലോട്ട്‌മെന്റും ജൂലൈ 17 ന് രാവിലെ ഒന്‍പത് മണിക്ക് നടക്കും. ഇന്‍ഡക്‌സ് മാര്‍ക്ക് 220 ഉം അതിനു മുകളിലുമുളള മുസ്ലിം, ഈഴവ, സംവരണമില്ലാത്തവര്‍, ഒ.ബി.എച്ച് 215 ഉം അതിനു മുകളിലും, എസ്.സി 210 ഉം അതിനു മുകളിലും മാര്‍ക്കുളളവര്‍, എസ്.റ്റി, പ്രത്യേക റിസര്‍വേഷന്‍ ഉളള വിഭാഗത്തില്‍ അപേക്ഷിച്ച എല്ലാവരും കൗണ്‍സിലിംഗിന് ഹാജരാകണം.  ഫോണ്‍ – 7012911511.


മീഡിയ അക്കാദമി ഫെലോഷിപ്പിന്  അപേക്ഷ ക്ഷണിച്ചു
മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്ന ഫെലോഷിപ്പിന്  അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളില്‍  പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം.  പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ നല്‍കും. അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരായിരിക്കണം. മാധ്യമപഠനവിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം.  വിദ്യാര്‍ത്ഥികള്‍ക്ക്  പ്രവൃത്തിപരിചയം  നിര്‍ബന്ധമല്ല. സൂക്ഷ്മ വിഷയങ്ങള്‍, സമഗ്രവിഷയങ്ങള്‍, സാധാരണ വിഷയങ്ങള്‍ എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് ഫെലോഷിപ്പ് നല്‍കുന്നത്.  വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് ഫെലോഷിപ്പ് നല്‍കില്ല.  പട്ടികജാതി-പട്ടികവര്‍ഗ-മറ്റ് അര്‍ഹവിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍, നവോത്ഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങള്‍ക്കു മുന്‍ഗണന.  പഠനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് ഉണ്ടാകണം.  അപേക്ഷാഫോറവും നിയമാവലിയും അക്കാദമി വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. (www.keralamediaacademy.org).  കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422275 ല്‍ ബന്ധപ്പെടാം.  അപേക്ഷയും സിനോപ്‌സിസും 2019 ജൂലൈ 31 നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682 030 എന്ന വിലാസത്തില്‍ ലഭിക്കണം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!