കാപ്പാട് :കുവൈറ്റ് അഗ്‌നി ദുരന്തത്തില്‍ മരണപെട്ട പ്രവാസി മലയാളികളുടെ കുടുംബത്തിനു കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സഹായം അപര്യാപ്തമാണെന്നും കുടുംബത്തിന് മതിയായ സഹായം നല്‍കണമെന്നു
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന
അനുസ്മരണ യോഗത്തില്‍ ആവശ്യപ്പെട്ടു. ദുരന്തം നടന്ന ഉടനെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തക്ക സമയത്തു ഇടപെട്ടതും മൃതദേഹം യുദ്ധകാല അടിസ്ഥാനത്തില്‍ സ്വദേശത്തു എത്തിക്കുന്നതിനും പരിക്ക് പറ്റിയ വര്‍ക്ക് ഉയര്‍ന്ന ചികിത്സ നല്‍കുകയും ചെയ്ത കുവൈറ്റ് ഭരണാധികാരികള്‍ നടത്തിയസേവനത്തെ അഭിനന്ദിച്ചു.
നമ്മെ വിട്ടു പിരിഞ്ഞ വരെ അനുസ്മരിക്കുന്നതിനു സ്മരണാജ്ഞലി എന്ന പേരില്‍ യത്തീംഖാനയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് മെമ്പര്‍ എംപി. മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. അനുസ്മരണ ചടങ്ങ് കെഎംസിസി കുവൈറ്റ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി ഉദ്ഘാടനം ചെയ്തു. കെ കെ കരീം, പി യു കെ. മൊയ്തീന്‍ കോയ, അജ്മല്‍, ഹമീദ് ആവള, മഹമൂദ് ടി വി.ദമാം, അമ്മികണ്ണാടി യൂസഫ് കുവൈറ്റ് എന്നിവര്‍ സംസാരിച്ചു .വാര്‍ഡ് കണ്‍വീനര്‍ മുനീര്‍ കാപ്പാട് സ്വാഗതം പറഞ്ഞു.