Kerala News

ഇ പിയുടെ പേര് ബോധപൂര്‍വം ഒഴിവാക്കി, ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ തയാറാക്കിയ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ്

വിമാനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.

റിപ്പോര്‍ട്ടില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പേര് ഒഴിവാക്കിയത് ദുരൂഹമാണെന്ന് സതീശന്‍ പറഞ്ഞു. ഇന്‍ഡിഗോ സൗത്ത് ഇന്ത്യന്‍ മേധാവി വരുണ്‍ ദ്വിവേദിയോട് പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചു.

കണ്ണൂര്‍ സ്വദേശി ആയ എയര്‍പോര്‍ട്ട് മാനേജര്‍ ബിജിത് സമ്മര്‍ദത്തിന് വഴങ്ങിയെന്നും അതിനാല്‍ അദ്ദേഹം തയാറാക്കിയ റിപ്പോര്‍ട്ട് തള്ളണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്‍ഡിഗോ മാനേജര്‍ രാഷ്ട്രീയ പോലീസ് സമ്മര്‍ദത്തിന് വഴങ്ങി വ്യാജ റിപ്പോര്‍ട്ട് തയാറാക്കി. ഇ പിയുടെ പേര് റിപ്പോര്‍ട്ടില്‍ നിന്നും ബോധപൂര്‍വം ഒഴിവാക്കി. മുഖ്യമന്ത്രി ഇറങ്ങിയ ശേഷം ആണ് പ്രതിഷേധം നടന്നതെന്ന് കോടിയേരിയും ഇ പിയും പറഞ്ഞിട്ടും വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി. സൗത്ത് ഇന്ത്യന്‍ മേധാവിയോട് സംസാരിച്ച പ്രതിപക്ഷ നേതാവ് ഉടന്‍ രേഖ മൂലം പരാതി നല്‍കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!