കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് സി.പി.എം പാര്‍ട്ടി ഓഫീസിന് തീയിട്ടു. ഇന്നലെ രാത്രിയാണ് സംഭവം. പാര്‍ട്ടി ഓഫീസിലെ ഫര്‍ണിച്ചറുകളും ഒപ്പം ചില ഫയലുകളും കത്തിനശിച്ചു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു.
വഴിയാത്രക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. ഓഫീസിന് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടുമോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കരുതെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും അത് മറികടന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം ഉണ്ടായത്. സിപിഎം പാര്‍ട്ടി ഓഫീസ് തീയിട്ടതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരുടെ മാര്‍ച്ചും ജാഥയും നടന്നു.