Kerala News

സി കെ ജാനുവിന് 50 ലക്ഷം രൂപ കോഴ നല്‍കിയ കേസ് ; കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

സി കെ ജാനുവിന് 50 ലക്ഷം രൂപ കോഴ നല്‍കിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവായി. ഐപിസി 171ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവിട്ടത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ ഹര്‍ജിയിലാണ് കല്‍പ്പറ്റ കോടതിയുടെ ഉത്തരവ്.

എന്‍ഡിഎയില്‍ ചേരാന്‍ സി കെ ജാനു പണം വാങ്ങിയെന്ന് ആരോപിച്ച് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് രംഗത്തെത്തിയിരുന്നു. സംഭവത്തെ സാധൂകരിക്കുന്ന ശബ്ദസന്ദേശങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് പണം നല്‍കിയെന്നാണ് പ്രസീത പറയുന്നത്.
നേരത്തെ കാസര്‍ഗോഡ് മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയിരുന്ന കെ സുന്ദരയുടെ പരാതിയില്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. കെ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയെന്നാണ് കേസ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!