Kerala News

പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി; കർമ്മചാരി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം

പഠനത്തോടൊപ്പം പാർട്ട് ടൈം ജോലികളും ഏറ്റെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന കർമ്മചാരി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. തൊഴില്‍ വകുപ്പ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത് കൊച്ചി കോർപറേഷൻ പരിധിയിലാണ്. സ്വകാര്യമേഖലയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി വഴി സ്റ്റാർ ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, ഫുഡ് ഔട്ട് ലെറ്റുകൾ, വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ അവസരങ്ങൾ ഒരുക്കുന്നത്.

ഐ ടി അധിഷ്ഠിത ജോലികൾക്കും വിദ്യാർത്ഥികൾക്ക് അവസരമുണ്ട്.സ്കൂളിലോ കോളേജിലോ പഠിക്കുമ്പോൾ തന്നെ പ്രവർത്തന പരിചയം നേടാൻ ഇതിലൂടെ സഹായിക്കും. ഈ പദ്ധതി വഴി വിദ്യാർത്ഥികൾക്ക് തങ്ങളുടെ ചെലവിന് ആവശ്യമായ പണം സ്വന്തമായി സമ്പാദിക്കാനും കഴിയും. ആദ്യ ഘട്ടത്തിൽ ആയിരത്തിലധികം വിദ്യാർത്ഥികൾക്കാണ് തൊഴിൽ ലഭിക്കുക. പദ്ധതിയുടെ ഭാഗമായി പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥികളെ പ്രൊവിഡന്റ് ഫണ്ട് പരിധിയിൽ നിന്നും ഒഴിവാക്കും. ഇ എസ് ഐയും അനുവദിക്കും.

ജോലി ലഭിച്ച വിദ്യാർത്ഥികൾക്ക് മന്ത്രി നിയമന ഉത്തരവ് കൈമാറി. കൊച്ചിയില്‍ തുടങ്ങിയ കര്‍മ്മചാരി പദ്ധതി ഭാവിയിൽ സംസ്ഥാനത്തിന്‍റെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!