ചാത്തമംഗലം, പുള്ളന്നൂര്‍, കട്ടാങ്ങല്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ഹോട്ടല്‍, ബേക്കറി, അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, തൊഴിലിടങ്ങള്‍, ഹാര്‍ഡ് വെയര്‍ ,സ്റ്റേഷനറി കടകള്‍, സിമന്റ് കട്ടനിര്‍മ്മാണ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പൊതുജനാരോഗ്യത്തിന് ഹാനികരമായി മതിയായ ശുചിത്വ സംവിധാനങ്ങളില്ലാതെ കച്ചവടം നടത്തിയതും കടകളുടെ പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തിയതുമായ മൂന്ന് സ്ഥാപനങ്ങളില്‍ നിന്നും പിഴയീടാക്കി. പുകയില നിയന്ത്രണ നിയമപ്രകാരം ഒരു കടയില്‍ നിന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പിഴയീടാക്കി.
പരിശോധനയ്ക്ക് ചൂലൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജു കെ നായര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ, സുധീര്‍ രാജ്. ഒ. സിന്ധു വി ആര്‍, ബാബു കെ. എന്നിവര്‍ നേതൃത്വം നല്‍കി.