കോഴിക്കോട് നടക്കാവിൽ ഗൃഹോപകരണ വിൽപനശാലയിൽ തീപ്പിടിത്തം. ബഹുനില കെട്ടിടത്തിൽ കാർബോർഡ് പെട്ടികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആളപായമില്ല. താഴത്തെ നിലയിൽ നിന്ന് പുക ഉയർന്നതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
സമീപത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികളെ സുരക്ഷിത ഭാഗത്തേക്ക് മാറ്റി. ബീച്ച്, വെള്ളിമാടുകുന്ന് എന്നീ യൂണിറ്റുകളിൽ നിന്നെത്തിയ അഗ്നിരക്ഷാ വിഭാഗം തീ നിയന്ത്രണവിധേയമാക്കി.
നടക്കാവിൽ ഗൃഹോപകരണ വിൽപനശാലയിൽ തീപ്പിടിത്തം; ആളപായമില്ല
