ന്യൂ ഡൽഹി : ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 85000 കടന്നു. രാജ്യത്ത് 85940 കോവിഡ് ബാധിതരാണുള്ളത്. കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ 103 പേരാണ് മരണപ്പെട്ടത്. 2700ലേറെ പേരുടെ മരണം രാജ്യത്തെ ആശങ്ക കൂട്ടുന്നുണ്ട് . കഴിഞ്ഞ ദിവസം മാത്രം 3970 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്.
തമിഴ് നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗി എണ്ണത്തിൽ ഉയർച്ച തുടരുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ മരണം 1019 ആയി. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് കോവിഡ് മരണം 1000 കടക്കുന്നത്. രോഗ നിയന്ത്രണം ഫലം കാണാതായതിനെ തുടർന്ന് രോഗം രൂക്ഷമായ സ്ഥലങ്ങളിൽ ലോക്ക്‌ഡൗൺ മെയ് 31വരെ നീട്ടാൻ തീരുമാനിച്ചു