കണ്ണൂര്‍: ദിവ്യ എസ് അയ്യര്‍ തന്നെ കുറിച്ച് നല്ല വാക്ക് പറഞ്ഞതിനാണ് ഇപ്പോള്‍ അധിക്ഷേപത്തിന് വിധേയമായിരിക്കുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എങ്ങനെയാണോ പെരുമാറേണ്ടത് അതുപോലെ തികച്ചും പ്രൊഫഷണലായിട്ടാണ് താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതല നിര്‍വഹിച്ച് കൊണ്ടിരുന്നത് എന്നും കെ കെ രാഗേഷ് വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ഓഫീസുകളുമായും സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ള സെക്രട്ടറിമാരും വിവിധ ഐഎഎസ് ഉദ്യോഗസ്ഥരുമായും പല കാര്യങ്ങളിലും ചര്‍ച്ചകള്‍ നടത്താറുണ്ട്. അതിന്റെ ഫലമായി ഓരോരുത്തര്‍ക്കും ഓരോരുത്തരെ കുറിച്ചും ധാരണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘തന്റെ പ്രവര്‍ത്തനത്തെ കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞതിനാണ് ദിവ്യയെ അധിക്ഷേപിക്കുന്നത്’; കെ കെ രാഗേഷ്

